Pudukad News
Pudukad News

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍


യുവതിയെ സ്വന്തം വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് ആണ് മരിച്ചത്.വീട്ടിലെ അടുക്കളയിലാണ് മുപ്പത്തെട്ടുകാരിയായ സുല്‍ഫത്തിന്റെ മൃതദേഹം കണ്ടെത്തിയത്.തൃപ്രയാറില്‍ തയ്യല്‍ കട നടത്തിവരികയായിരുന്നു സുല്‍ഫത്ത്. യുവതി വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങള്‍ കടയില്‍ എത്തിക്കാൻ ഭർത്താവും മകളും പുറത്തുപോയിരുന്നതിനാല്‍ സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.തുന്നിയ വസ്ത്രങ്ങള്‍ വാങ്ങാൻ എത്തിയ അയല്‍വാസി പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price