സിബിഐ ഉദ്യോഗസ്ഥരെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.73 കോടി രൂപ തട്ടിയെടുത്ത കേസിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ തുക തട്ടിപ്പ് സംഘത്തിന് നൽകി കമ്മീഷൻ കൈപ്പറ്റിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംകണ്ടം സ്വദേശി പങ്കജം കോട്ടേജ് വീട്ടിൽ ദിപിൻ സാമ്രാജ്യനെയാണ് കൊച്ചി ഇടപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്തിക്കാട് വെളുത്തൂർ സ്വദേശിയെ ഫോണിൽ വിളിച്ചു സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒക്ടോബർ 1 മുതൽ മുതൽ 10 വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ വാങ്ങുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ