Pudukad News
Pudukad News

പര്യടനത്തിന് പോയ സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം


അതിരപ്പിള്ളി മലക്കപ്പാറയില്‍ പര്യടനത്തിനു പോയ ബ്ലോക്ക് സ്ഥാനാർത്ഥിക്കും സംഘത്തെയും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം.രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കോണ്‍ഗ്രസ്സിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകള്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞ് അടുക്കുകയായിരുന്നു. കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന പ്രവർത്തകർ ഇറങ്ങി ഓടി. പോള്‍സന്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികിലെ കുഴിയില്‍ വീണതുകൊണ്ട് പ്രചാരണ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ വീണ പോള്‍സനും കൈകള്‍ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.നേരത്തെ സമാനമായ മറ്റൊരു സംഭവത്തില്‍ പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനെ പ്രചാരണത്തിന് ഇറങ്ങുന്നതിനിടയില്‍ പാമ്പ് കടിയേറ്റിരുന്നു. ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാർഡില്‍ വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥിയെ വളർത്തുനായ ആക്രമിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price