നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.കൊടുങ്ങല്ലൂർ ലോകമലേശ്വരം ആശാൻപറമ്പ് സ്വദേശി പുളിക്കലകത്ത് വീട്ടിൽ മുഹമ്മദ് അസറുദ്ദീൻ (25)നെയാണ് നാടുകടത്തിയത്.6 മാസത്തേക്കാണ് ഇയാളെ നാടുകടത്തിയത്.തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും മൂന്ന് അടിപിടികേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ