രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പോലീസ് മനഃപ്പൂർവ്വം രാഹുലിന്റെ അറസ്റ്റ് തടയുന്നു എന്ന വാദം ശരിയല്ല. അറസ്റ്റ് തടയേണ്ട ആവശ്യം പോലീസിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ലൈംഗീക പീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇന്ന് ഉത്തരവിറക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതി അറിയിച്ചത്. ഹർജി തെരഞ്ഞെടുപ്പിന് ശേഷം ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. കേസില്‍ വിശമായ വാദം കേള്‍ക്കണമെന്ന് കോടതി അറിയിച്ചു. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ