രാസലഹരി കടത്ത് കേസിലെ പ്രതികളെ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവിൽ ജയിലിലടച്ചു.ബോംബെത്തലയൻ ഷാജി എന്നറിയപ്പെടുന്ന കൊരട്ടി മേലൂർ കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),പെരിങ്ങോട്ടുകര വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന കണാറ വീട്ടിൽ
ലിഷൻ (33) എന്നിവരെയാണ് ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്.റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.ഷാജിയെ കൊരട്ടി പോലീസും, ലിഷിനെ അന്തിക്കാട് പോലീസുമാണ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ