സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കുന്നംകുളം ചൂണ്ടലില്‍ വച്ചാണ് അപകടം ഉണ്ടായത്.വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ചൂണ്ടല്‍ പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ബസ് കാറില്‍ ഇടിക്കുകയായിരുന്നു.കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയില്‍ വരികയായിരുന്ന സ്കൂള്‍ ബസ്സും കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ സ്കൂള്‍ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ