തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കടലാശ്ശേരി പാറക്കുളം സ്വദേശി കല്ലട വീട്ടിൽ സത്യൻ (60) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് കടലാശ്ശേരിയിൽ വച്ചായിരുന്നു തെരുവുനായ സത്യനേയും മറ്റു രണ്ടുപേരെയും ആക്രമിച്ചത്. സത്യന്റെ കാലിൽ ആഴമുള്ള മുറിവേറ്റിരുന്നു. കടിച്ച നായ അല്പസമയത്തിനകം ചാവുകയും ചെയ്തു. തുടർന്ന് നായയുടെ പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. സത്യനും കൂടെയുള്ളവരും പ്രതിരോധ കുത്തിവെപ്പും തുടർ ചികിത്സയും തേടിയെങ്കിലും സത്യൻ ചികിത്സയിലിരിക്കെ മരിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. ഭാര്യ: പത്മിനി, മക്കൾ: ഹരിത, ഹരീഷ്, ഹിരൺ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ