നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. നടിയെ അപമാനിക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ശിക്ഷ വിധിക്കും.
കൂട്ടബലാത്സംഗം ഉള്‍പ്പെടയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എൻ.എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരെയാണ് ശിക്ഷിക്കുക. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ജീവപര്യന്തം തടവോ 20 വർഷം കഠിനതടവോ ശിക്ഷ ലഭിച്ചേക്കാം. കുറ്റവിമുക്തനായ ദിലീപ് കോടതിയില്‍ ഹാജരാകേണ്ടതില്ല. ഉത്തരവ് പുറത്തുവന്നതിന് ശേഷം പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ