യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ മൂന്നുപേർകൂടി അറസ്റ്റിൽ. കാര പുതിയ റോഡ് സ്വദേശികളായ മുല്ലപ്പത്ത് വീട്ടിൽ ശരത്ത്, മുല്ലപറമ്പത്ത് വീട്ടിൽ നന്ദകുമാർ, എടവിലങ്ങ് കാര സ്വദേശി കിഴക്കേ വീട്ടിൽ ശരത്ത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂർ കാര പുതിയ റോഡ് സ്വദേശി കൈമപറമ്പിൽ വീട്ടിൽ അബിനവ് (18), സഹോദരൻ അശ്വന്ത് (16) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തത്.ഈ കേസ്സിലെ പ്രതിയായ കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ