യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ.കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കാര പുതിയ റോഡ് സെൻറിലൂടെ നടന്നു പോവുകയായിരുന്ന കൊടുങ്ങല്ലൂർ കാര പുതിയറോഡ് സ്വദേശി കൈമപറമ്പിൽ വീട്ടിൽ അബിനവ് (18 ), സഹോദരൻ അശ്വന്ത് (16) എന്നിവരെ തടഞ്ഞുനിർത്തി കഞ്ചാവല്ലേടാ എന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐമാരായ സാലിം.കെ, ബിജു, ജി എസ് സി പി ഒ ഷെമീർ, സി പി ഒ മാരായ അബീഷ്, ജിനീഷ്, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ