സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയിലെത്തി. പവന് വില 160 രൂപ കുറഞ്ഞ് 95,600 രൂപയിലുമെത്തി.കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,825 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,655 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,940 രൂപയെന്ന നിലയിലാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 187 രൂപയിലുമെത്തി. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,000 രൂപയെങ്കിലും വേണ്ടിവരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത തുകയാണിത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ