തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടയിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 27 പേർക്കെതിരെ കേസെടുത്തു. ഇതിൽ 16 പേരെ അറസ്റ്റ് ചെയ്തു. ആറുപേർ റിമാൻഡിൽ. കിഴക്കേ ചെറായിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ക്ലബ്ബിനു മുന്നിൽ ഗുണ്ട് പൊട്ടിച്ചതിനെ തുടർന്നുണ്ടായ അക്രമത്തിൽ കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റ കേസിൽ സിപിഎം പ്രവർത്തകനായ കിഴക്കേ ചെറായി വടക്കത്ത് യൂനസ്, തച്ചിയിൽ രാഹുൽ, ഷാരോൺ, ബിജെപി പ്രവർത്തകനായ കുറ്റിക്കാട്ടിൽ രഞ്ജിത്ത്, പഷ്ണത്ത് സൂരജ്, കൊളത്തേരി ധനീഷ് എന്നിവരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നുമായി 17 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ലാദപ്രകടനത്തിനിടയിൽ സിപിഎം അനുഭാവികളുടെ മാവിൻചുവട് ചെന്താര ക്ലബ്ബിൻ്റെ ജനൽ ചില്ല് എറിഞ്ഞു പൊട്ടിച്ച കേസിലും അഞ്ച് പേരെ വീതം അറസ്റ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ