ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പത്തുവർഷത്തിലേറെയായി അവകാശവാദമില്ലാതെ കിടക്കുന്ന നിക്ഷേപം 241.27 കോടി രൂപ. 10.55 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക. അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന വകുപ്പ് ആർബിഐ, ഐആർഡിഎഐ, സെബി, പിഎഫ്ആർഡിഎ, ഐഇപിഎഫ്എ എന്നിവയുമായി ചേർന്ന് നടത്തുന്ന നിങ്ങളുടെ പണം നിങ്ങളുടെ അവകാശം ക്യാമ്പ് ജില്ലാതല മെഗാ ക്യാമ്പ് 19ന് രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കുറുപ്പം റോഡിലുള്ള കേരള ബാങ്ക് ബിൽഡിംഗിലെ നമ്പീശൻ ഹാളിൽ നടക്കും. ക്യാമ്പിൽ നിക്ഷേപ വിവരങ്ങൾ അറിയാനും അവകാശികൾക്ക് പണം ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നേടാനും കഴിയും. ബാങ്കുകൾ ഇൻഷുറൻസ് മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെ സഹായ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ