കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു.എന്നാല്‍ അധികം വൈകാതെ വില ഉയര്‍ന്നു.കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണ് ഇന്ന്. 95760 രൂപയാണ് 22 കാരറ്റ് ഒരു പവന്റെ വില. 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11970 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 9845 രൂപയും പവന് 78760 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7665 രൂപയും പവന് 61320 രൂപയുമാണ്. 9 കാരറ്റ് ഗ്രാമിന് 4945 രൂപയും പവന് 39560 രൂപയും നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 185 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ