സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തുകയാണ്.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11985 രൂപയായിരുന്ന 12160 യില്‍ എത്തി. സമീപകാലത്ത് ഗ്രാം വില 12000 ത്തില്‍ എത്തുന്നത് ആദ്യമാണ്. ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 12170 ഇതിന് മുന്‍പ് ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പവന് സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 97280 ആയി ഉയര്‍ന്നു.ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 97360 ആണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില. ഇതോടെ ക്രിസ്മസിനും പുതുവത്സരത്തിനും സമ്മാനമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില പ്രകാരം 1.03 ലക്ഷം രൂപയെങ്കിലും ചെലവായേക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ