കാലടി പ്ലാന്റേഷനിലെ വെറ്റിലപ്പാറ സെന്റ് സെബാസ്റ്റ്യന് പള്ളിക്ക് നേരെ കാട്ടാന ആക്രമണം. പളളിയിലെ വാതിലുകളും ഗ്രില്ലും തകർത്തു.പ്ലാന്റേഷനിലെ ഒന്നാം ബ്ലോക്കിലെ പള്ളിയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടി ആനകളടങ്ങുന്ന കാട്ടാനക്കൂട്ടം പള്ളിക്ക് പിറകിലെ ഗ്രില്ല് തകർത്ത ശേഷം മൂന്നോളം വാതിലുകൾ തകർത്ത് പള്ളിക്കകത്ത് കടന്ന് നിരവധി ബെഞ്ചും ഡെസ്കുകളും നശിപ്പിച്ചു.സംഭവത്തിൽ ആളപായമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ