അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സർവ്വദേശീയ ശിശുദിനം ആചരിച്ചു.
പ്രധാന അധ്യാപിക സിനി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.കെ. പ്രസാദ് ക്ലാസെടുത്തു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സുരക്ഷാ ചങ്ങല തീർത്തു.
അധ്യാപകരായ ടി.പുഷ്പ, അനുമോൾ ആന്റണി, എം.ബി. സജീഷ് എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ