എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച വൈകീട്ട് ഷഷ്ഠി ആഘോഷ കമ്മിറ്റിയംഗങ്ങളും നാട്ടുകാരും ചേർന്നാണ് കൊടിയേറ്റിയത്.
ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.എം. മനോഹരൻ, ജന. കൺവീനർ ടി.ജി. ഗോപകുമാർ, എൻ. ഗോവിന്ദൻകുട്ടി, നി.എൻ. സുധീർകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശങ്ങളിൽ വെള്ളിയാഴ്ചയാണ് കൊടിയേറ്റം. 12 ദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങൾ ഷഷ്ഠിയിൽ പങ്കെടുക്കും. 26-ന് ഷഷ്ഠി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ