ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
ഊരകം കരുവന്നൂര്‍ ചെറിയപ്പാലം സ്വദേശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്ന അക്ഷയ് (23) യെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്.
ചേര്‍പ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി നാല് വധ ശ്രമകേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അക്ഷയ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ചേർപ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജൻ്റ നേതൃത്വത്തിലുള്ള സംഘം പ്രധാന പങ്ക് വഹിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ