Pudukad News
Pudukad News

ഫ്ലാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചു


അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു. ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റില്‍ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ ഐ ട്വൻ്റി കാറാണ് കത്തിച്ചാമ്പലായത്.സംഭവത്തില്‍ ഹരികൃഷ്ണൻ അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിൻ്റെ മുൻവശത്ത് ചില്ലുകള്‍ തകർക്കാനായി ഭാരമുള്ള വസ്തു കൊണ്ട് അടിച്ചതിൻ്റെ അടയാളങ്ങള്‍ ഉണ്ട്. റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഒരു കമന്റ്

  1. അജ്ഞാതന്‍2025, നവംബർ 1 10:27 AM

    നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യം ഇല്ലാത്ത ആരോ ആയിരിക്കണം ഇതിന് പിന്നിൽ.

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price