Pudukad News
Pudukad News

ഗുരുവായൂർ - തിരുവനന്തപുരം ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പുതുക്കാട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം തിങ്കളാഴ്ച


ഗുരുവായൂർ - തിരുവനന്തപുരം ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പുതുക്കാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, അശ്വിനി വൈഷ്ണവ് എന്നിവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
തിങ്കളാഴ്ച രാവിലെ 7.15-ന് സ്റ്റേഷൻ ഗേറ്റിൽ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സൂചനാ സമരം നടത്തുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പി.ആർ. വിജയകുമാർ , സെക്രട്ടറി അരുൺ ലോഹിദാക്ഷൻ, ട്രഷറർ വി. വിജിൻ വേണു എന്നിവർ അറിയിച്ചു.

ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price