തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാർഡുകളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതിനും മറ്റുമുള്ള സമയക്രമം മാറ്റിയതോടെ കൂട്ടിരിപ്പുകാർക്ക് കഷ്ടപ്പാട്.ഉച്ചയ്ക്ക് 12 മുതല്‍ ഭക്ഷണം കൊണ്ടുപോകാമായിരുന്നു. അടുത്ത ബന്ധുക്കള്‍ക്ക് കാണുന്നതിന് പണം നല്‍കിയുള്ള പാസ് മുഖേനയും സമയം അനുവദിച്ചിരുന്നു. ഈ സമയക്രമമാണ് സൂപ്രണ്ട് മാറ്റിയത്.ആശുപത്രി കിടക്കകളില്‍ മൂട്ടശല്യം വർദ്ധിച്ചതിനെത്തുടർന്ന് മരുന്നടിക്കുന്നതിന്റെ പേരിലാണ് ഒക്ടോബർ 14 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. പാസ് നല്‍കുന്നതുമൂലം ആശുപത്രി വികസന സൊസൈറ്റിയിലേക്ക് ലഭിക്കേണ്ട വരുമാനത്തിലും ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. മൂട്ടശല്യം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം പാസ് നിയന്ത്രണം നീട്ടുകയാണെന്നാണ് പരാതി.സാധാരണ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ പാസ് മുഖേനയും, തുടർന്ന് ആറുവരെ സൗജന്യമായിട്ടുമാണ് ആശുപത്രിയില്‍ സന്ദർശനം അനുവദിച്ചിരുന്നത്. ഒ.പിയില്ലാത്ത ഞായറാഴ്ചകളില്‍ രാവിലെ 11 മുതല്‍ പാസ് നല്‍കുമെങ്കിലും ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടിനുശേഷമേ നല്‍കുന്നുള്ളൂ. ഇതുമൂലം സാധാരണ ദിവസങ്ങളില്‍ ഒന്നര മണിക്കൂറും ഞായറാഴ്ചകളില്‍ മൂന്ന് മണിക്കൂറും സമയക്കുറവ് ഉണ്ടാകുന്നുണ്ട്.രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കുന്ന സന്ദർശന സമയക്രമം തിരുത്താൻ സൂപ്രണ്ടിന് നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി. ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റും മെഡിക്കല്‍ കോളേജിലെ മുൻ ജീവനക്കാരനുമായ കെ.എൻ. നാരായണനാണ് പരാതി നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ