ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആള്‍ക്കൂട്ടമർദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആള്‍ക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്.കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം ഇയാളെ പുറകില്‍ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മർദ്ദനത്തില്‍ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.ഇൻസ്റ്റാഗ്രാമില്‍ ചീത്ത വിളിച്ചു എന്ന കാരണത്താലാണ് പള്ളം സ്വദേശികളായ യുവാക്കള്‍ ചേർന്ന തന്നെ മർദ്ദിച്ചത് എന്ന് ജസീം പറഞ്ഞു. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് കണ്ടാല്‍ അറിയുന്ന 13 പേർക്കെതിരെ ആദ്യഘട്ടം പ്രതിചേർത്ത കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ