Pudukad News
Pudukad News

കണ്ണൂര്‍ സെൻട്രല്‍ ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിയായ യുവതിയെ ഫോൺ വിളിച്ച്‌ ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി


കണ്ണൂർ സെൻട്രല്‍ ജയിലിൽ നിന്ന് കാപ്പ കേസ് പ്രതി ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച്‌ ഭീഷണിപ്പെടുത്തി. കല്ലൂർ നായരങ്ങാടി സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്. സംഭവത്തില്‍ യുവതി ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നല്‍കി.ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക്‌ മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഗോപകുമാർ യുവതിയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയ ഉടൻ ഇയാളുടെ സെല്ലില്‍ പരിശോധന നടത്തുകയായിരുന്നു.ആദ്യമായിട്ടല്ല ഇയാള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുന്നത്. നിരവധി ആളുകളെ ജയിലില്‍ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടിുണ്ട്. ജയിലിനകത്തെ ലഹരി ഉപയോഗത്തിനാണ് ഇയാള്‍ പണം ആവശ്യപ്പെടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പുറത്തുള്ള ആള്‍ക്ക് പണം ഓണ്‍ലൈൻ വഴി നല്‍കിയാല്‍ മാത്രമേ ജയിലിനകത്ത് ലഹരി ലഭിക്കുകയുള്ളൂ. ഇതിനായാണ് പണം ആവശ്യപ്പെട്ട് ഫോണ്‍വിളിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും. അഞ്ച് മാസം മുൻപാണ് ഇയാളെ കാപ്പ ചുമത്തി പുതുക്കാട് പോലീസ് ജയിലിലടച്ചത്.15 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ..

ഒരു കമന്റ്

  1. അജ്ഞാതന്‍2025, നവംബർ 1 9:01 AM

    ഈ പേടുകളെ ഇനിയും വച്ചു തീറ്റി പോറ്റുന്നതെന്തിനാ. ഭൂമിക്കു ഭാരമാണ് ഇവറ്റകളൊക്കെ😡😡

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price