വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകാമെന്ന് പറഞ്ഞ് 90 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ വലിയവീട്ടിൽ ജലീൽ (54), ലോകമലേശ്വരം കടമ്പോട്ട് വീട്ടിൽ മുഹമ്മദ് ഹനീഫ (71) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
പുത്തൻച്ചിറ കുന്നത്തേരി സ്വദേശിയായ വയോധികനിൽ നിന്ന് അത്താണിയിൽ ഉള്ള സ്ഥലവും ബിൽഡിങ്ങും രജിസ്റ്റർ ചെയ്ത് നൽകാമെന്ന് പറഞ്ഞും മകളുടെ പുത്തൻച്ചിറയിലുള്ള വീടും പറമ്പും മറ്റൊരു പറമ്പുമായി എക്സ്ചേഞ്ച് ചെയ്യാമെന്നും പറഞ്ഞും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി 90 ലക്ഷം വാങ്ങിയ ശേഷം തീറ് നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. പ്രതികളെ റിമാൻ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റഷീദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ