Pudukad News
Pudukad News

50000 തുടക്ക ശമ്പളത്തിൽ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വിളിക്കുന്നു; അപേക്ഷ നവംബര്‍ 12 വരെ


കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ എഞ്ചിനീയറിങ് തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിഎസ്‌എല്ലിന്റെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് പേജ് മുഖേന അപേക്ഷ നല്‍കണം.

അവസാന തീയതി: നവംബര്‍ 12

തസ്തികയും ഒഴിവുകളും

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ എഞ്ചിനീയറിങ് റിക്രൂട്ട്‌മെന്റ്. ആകെ 6 ഒഴിവുകളിലേക്ക് കരാര്‍ നിയമനം.

കമ്മീഷനിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) = 2

കമ്മീഷനിങ് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) = 2

കമ്മീഷനിങ് എഞ്ചിനീയര്‍ (ഇലക്‌ട്രോണിക്‌സ് / കമ്മ്യൂണിക്കേഷന്‍ & നേവിഗേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍) = 2

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും. പ്രവര്‍ത്തന മികവിന് അനുസരിച്ച്‌ ഇത് വര്‍ധിക്കാം.

പ്രായപരിധി

45 വയസ് വരെ.

യോഗ്യത

കമ്മീഷനിങ് എഞ്ചിനീയർ (മെക്കാനിക്കല്‍)

അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും, മറൈൻ ഉപകരണങ്ങളുടെയും സിസ്റ്റങ്ങളുടെയും പ്രവർത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

കമ്മീഷനിങ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍)

അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും മറൈൻ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെയും സിസ്റ്റങ്ങളുടെയും പ്രവർത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

കമ്മീഷനിങ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ് / കമ്മ്യൂണിക്കേഷൻ & നേവിഗേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കണ്‍ട്രോള്‍)

ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗില്‍ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ഡിപ്ലോമയും, മറൈൻ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 300 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കമ്മീഷനിങ് എഞ്ചിനീയര്‍ വിജ്ഞാപനം തിരഞ്ഞെടുക്കുക. പൂര്‍ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കുക.

വെബ്‌സൈറ്റ്: https://cochinshipyard.in/Careers

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price