നവംബര്‍ ഒന്നിന് അല്‍പ്പം കുറഞ്ഞ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാണിക്കുന്നു.ഇന്ന് കേരളത്തില്‍ 120 രൂപയുടെ വര്‍ധനവ് മാത്രമാണ് പവന്‍മേല്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയുടെ ഗ്രാം വിലയും ഉയര്‍ന്നിട്ടുണ്ട്.22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11290 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9280 രൂപയിലെത്തി. 14 കാരറ്റ് ഗ്രമിന് 7220 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 4685 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ചു. 160 രൂപയാണ് ഇന്നത്തെ വില. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90320 രൂപയാണ് നല്‍കേണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ