കൊളളപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് കിഴക്കേനടയിലെ വ്യാപാരി ആത്മഹത്യചെയ്ത സംഭവത്തില്‍ ബന്ധുകളുടെ പരാതിയില്‍ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാറില്‍ വാടകയ്ക്കു താമസിക്കുന്ന തൈക്കാട് ചക്കംകണ്ടം മേക്കാണ്ടണത്ത് മുസ്തഫയാണ്(47) കഴിഞ്ഞ പത്തിന് ആത്മഹത്യ ചെയ്തത്. കിഴക്കേനടയില്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ തെക്കേഅറ്റത്താണു മുസ്‌തഫ കട നടത്തിയിരുന്നത്.പലിശക്കാരില്‍നിന്ന് ഒന്നരവർഷം മുൻപ് ആറുലക്ഷം രൂപ കടമെടുത്തിരുന്നു. 40 ലക്ഷം രൂപയോളം തിരിച്ചുനല്‍കിയിട്ടും പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മുസ്‌തഫയെ മർദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ