55 ലക്ഷം ചെലവഴിച് നിർമിച്ച വരന്തരപ്പിള്ളി പഞ്ചായത്തിലെ കുണ്ടായി ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പഞ്ചായത്ത് അംഗം ബേനസീർ മൊയ്തീൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. സദാശിവൻ, വരന്തരപ്പിള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ് എന്നിവർ സംസാരിച്ചു. അംഗൻവാടിക്കും സബ് സെന്ററിനുമായി സ്ഥലം നൽകിയ വണ്ടിക്കൽ ബീവിയെ ചടങ്ങിൽ ആദരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ