Pudukad News
Pudukad News

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വലയില്‍ വീഴുന്നത് സ്ത്രീകള്‍, മുന്നറിയിപ്പുമായി പോലീസ്


ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്.തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാല്‍ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. ജോബ് ഓഫര്‍ നല്‍കുന്ന കമ്ബനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്‌സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങള്‍ വരുന്നതെങ്കില്‍, വാഗ്ദാനം നല്‍കുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണമെന്നും പൊലീസ് പറയുന്നു.


പൊലീസിന്റെ കുറിപ്പ്

ജോലി വേണോ ജോലി ??

ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ എപ്പോഴും ജാഗ്രത കൂടിയേ തീരൂ.ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാല്‍ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. വളരെ പെട്ടെന്നു കൂടുതല്‍ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേര്‍ ഓണ്‍ലൈന്‍ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളില്‍ വീണാല്‍ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച്‌ വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.രജിസ്‌ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നല്‍കിയുള്ള ഇടപാടുകളോട് 'വേണ്ട' എന്നു തന്നെ പറയണം. ജോബ് ഓഫര്‍ നല്‍കുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്‌സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങള്‍ വരുന്നതെങ്കില്‍, വാഗ്ദാനം നല്‍കുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price