കയ്പമംഗലം സെന്റ് ജോസഫ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി കുരിക്കാപ്പീടിക വീട്ടിൽ സജീർ ( 27 ) നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 24 മുതൽ 28 വരെയുള്ള തിയ്യതികളിൽ പലപ്പോഴായി പള്ളിയിലെ 5 നേർച്ചപ്പെട്ടികളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കയ്പമംഗലം പോലീസ് ഇൻസ്‌പെക്ടർ ആർ.ബിജു, എസ്.ഐമാരായ അഭിലാഷ്, ജെയ്സൻ, മണികണ്ഠൻ, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ