അച്ഛനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ.മേത്തല ഈസ്റ്റ് അരക്കുളം സ്വദേശി മഠത്തിപറമ്പിൽ
വീട്ടിൽ വിനേഷ് കുമാറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മഠത്തിപറമ്പിൽ
വീട്ടിൽ 70 വയസുള്ള രവീന്ദ്രനെയാണ് ഇയാൾ ആക്രമിച്ചത്.വീട്ടിലുണ്ടായ തർക്കത്തിനിടെ വിനേഷ് അച്ഛനെ കത്തിക്കൊണ്ട് മുതുകിൽ കുത്തുകയായിരുന്നു.വിനേഷ് കുമാർ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ