കാറിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ ടോറസ് ലോറി കയറി മരിച്ചു.കൊപ്രക്കളം സ്വദേശി മാമ്പറമ്പത്ത് സന്തോഷ് മകൻ രാഹുൽ (27) ആണ് മരിച്ചത്.കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ച്
ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.സംസ്ക്കാരം ഞായറാഴ്ച 4 മണിക്ക് വീട്ടുവളപ്പിൽ.അമ്മ: മിനി, സഹോദരൻ: സ്നേഹൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ