കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായി വില കുറഞ്ഞു വരുന്നതിനിടെയാണ് തിരിച്ചുകയറ്റം. സ്വര്‍ണവില സ്ഥിരത കൈവരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിലമാറ്റം.ഇനിയും വര്‍ധിക്കുമെന്നാണ് വന്‍കിട നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും.97360 രൂപ വരെ ഉയര്‍ന്ന ശേഷം പവന്‍ വില ഇടിഞ്ഞിരുന്നു. വലിയ തോതിലുള്ള വിലയിടിവ് ആഭരണം വാങ്ങുന്നവര്‍ക്കും പ്രതീക്ഷ നല്‍കി. 8600 രൂപ വരെ ഇടിഞ്ഞത് പല ആഭരണ പ്രേമികളും നേട്ടമാക്കി മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ രണ്ട് തവണ വീതം ഇടിവ് വന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വില ഉയര്‍ന്നു.22 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11145 രൂപയായി. 18 കാരറ്റ് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9170 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7140 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 4620 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89160 രൂപയാണ് പുതിയ വില. 560 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ