കൂർക്കഞ്ചേരി സ്വദേശിനിയുടെ വീട്ടിൽനിന്ന് 30000 രൂപ വിലമതിക്കുന്ന വീട്ടുസാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെമ്മണംതോട് നഗറിലെ ദേവി (38), തങ്ക (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.കോപ്പർ വയർ, സ്റ്റൽ വിജാഗിരി, സ്റ്റീലിന്റെ ഗ്ലാസ് ഫിറ്റിംഗ് സാധനങ്ങൾ, വാഹനങ്ങളുടെ ബാറ്ററി വയർ എന്നിവ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. നേരത്തെ മോഷണശ്രമവുമായി ബന്ധപ്പെട്ട് ഈസ്റ്റ് പോലീസ് രണ്ട് തമിഴ് സ്ത്രീകളെ പിടികൂടിയിരുന്നു. വിശദമായ അന്വേഷണത്തിൽ കൂർക്കഞ്ചേരി ഭാഗത്തുനിന്നും വയർ മറ്റ് ഇരുമ്പ് സാധനങ്ങൾ എന്നിവ മോഷ്ടിക്കുന്നതും ഇവരാണെന്നും വ്യക്തമായിരുന്നു. തുടർന്ന് ഈ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാധനങ്ങൾ നഷ്ടപ്പെട്ട വിവരത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് റോഡിലെ ഒരു വീട്ടിൽ നിന്നും സാധനങ്ങൾ മോഷണം പോയ കാര്യം വീട്ടുകാർ പോലീസിനെ അറിയിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ