കോട്ടപ്പുറം കായലില്‍ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ജേതാവായി.പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാമത്ത മത്സരമാണ് കോട്ടപ്പുറം കായലില്‍ നടന്നത്. ഇതോടൊപ്പം മുസിരിസ് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇരുട്ടു കുത്തി വള്ളങ്ങളുടെ മത്സരത്തില്‍ ബി ഗ്രേഡ് വിഭാഗത്തില്‍ മടപ്ലാത്തുരുത്തി വള്ളം ഒന്നാംസ്ഥാനത്തും വടക്കുംപുറം വള്ളം രണ്ടാംസ്ഥാനത്തും സെന്റ് സെബാസ്റ്റ്യൻസ് വള്ളം മൂന്നാംസ്ഥാനത്തുമെത്തി. എ ഗ്രേഡ് വിഭാഗത്തില്‍ ഗരുഡൻ വള്ളം ഒന്നാം സ്ഥാനം നേടി. താണിയൻ വള്ളം രണ്ടാംസ്ഥാനവും ഗോതുരുത്ത് പുത്രൻ മൂന്നാംസ്ഥാനവും നേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ