ബാറിൽ വെച്ച് രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മാള പള്ളിപുറം സ്വദേശി പാറയിൽ വീട്ടിൽ സുരേഷിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി മാളയിലെ ബാറിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തിൻ്റെ കഴുത്തിൽ കത്തിവെച്ച് ചുമരിനോട് ചേർത്തുപിടിച്ചു നിന്ന സുരേഷിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ ഇയാൾ ആക്രമിക്കുകയായിരുന്നു.പത്തനംതിട്ട സ്വദേശി അഭിലാഷ് രാജ്, കൊല്ലം സ്വദേശി അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.സുരേഷ് രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ