Pudukad News
Pudukad News

മുംബൈ സ്വദേശിയില്‍ നിന്ന് 2 കോടി രൂപ വായ്‌പ ശരിയാക്കി തരാമെന്ന് വാഗ്‌ദാനം: 66560 രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍


ലോണ്‍ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നല്‍കി 66,560 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുള്‍ റസാഖ് (60) നെയാണ് തൃശ്ശൂർ റൂറല്‍ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മതിലകം പാപ്പിനിവട്ടം സ്വദേശിയെ പറ്റിച്ച്‌ പണം തട്ടിയ കേസിലാണ് നടപടി.മുംബൈ സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപ വായ്‌പ ശരിയാക്കി തരാമെന്നാണ് പ്രതി മതിലകം സ്വദേശിക്ക് നല്‍കിയ വാഗ്‌ദാനം. പിന്നീട് 2025 ജൂലൈ 5 മുതല്‍ പല തവണകളായി 66560 രൂപ പ്രതി കൈപ്പറ്റി. എന്നാല്‍ വായ്‌പ ശരിയാക്കി നല്‍കുകയോ കൈപ്പറ്റിയ പണം തിരികെ നല്‍കുയോ ചെയ്‌തില്ല. ഇതോടെ പ്രതിക്കെതിരെ പൊലീസില്‍ മതിലകം സ്വദേശി പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് അബ്ദുള്‍ റസാഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം.കെ, സബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എഎസ്‌ഐ വഹാബ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ഷനില്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price