സ്വർണ വിലയില്‍ സമാനതകളില്ലാത്ത കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വർണത്തിന് വില ആദ്യമായി 3,840 ഡോളർ കടന്നു.ഈ ദീപാവലിക്ക് 10 ഗ്രാം സ്വർണ്ണത്തിന് 1,25,000 രൂപ കടക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഓഗസ്റ്റ് 20 മുതല്‍ വില ക്രമാനുഗതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വർണം ഈ ലക്ഷ്യം മറികടന്നേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കാരണം വെറും രണ്ട് മാസം കൊണ്ട് സ്വർണ വിലയില്‍ 18,000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു പവൻ സ്വർണത്തിന് 10,480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 11,869 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 10,880 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 8,902 രൂപയുമാണ്. 22 കാരറ്റ് ഒരു പവന് വില 87,040 രൂപയാണ്.77,640 രൂപയായിരുന്നു സപ്റ്റംബർ 1 ന് രേഖപ്പെടുത്തിയ വില. സപ്റ്റംബർ 8 ഓടെ വില 79,880 ല്‍ എത്തി. 9നായിരുന്നു പവൻ വില ആദ്യമായി 80,000 രൂപ കടന്നത്. 15 വരെ വില 81,000 ത്തില്‍ (81440) തുടർന്നു. 16 ന് വില 82,080 ആയി. 23 ന് ആദ്യമായി വില 83,840 ആയി. തൊട്ടടുത്ത ദിവസം സ്വർണവില 84,600 ലെത്തി. 28 നാണ് 85,360 രൂപയിലേക്ക് സ്വർണം കുതിച്ചത്. 30 ന് ഒരു പവന് 86,120 രൂപയായിരുന്നു വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ