മാരക രാസലഹരിയായ 108 ഗ്രാം എംഡിഎംഎയുമായി വധശ്രമ കേസിലെ പ്രതിയെ ബസ് സ്റ്റാൻ്റിൽ നിന്ന് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പൊന്നാനി സ്വദേശിയും പൊടി ഫിറോസ് എന്നറിയപ്പെടുന്ന മോയന്റകത്ത് വീട്ടിൽ ഫിറോസ് (39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് മലപ്പുറം സ്വദേശിയായ ഒരാൾ മാരക മയക്കുമരുന്നുകൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം 6 മാസം മുമ്പ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡാൻസാഫ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 6 മാസമായി ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വന്ന ഡാൻസാഫ് സംഘം. കോണത്തുകുന്നിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുള്ള ഫിറോസ് ഇരിങ്ങാലക്കുടയിൽ വരുന്നതായുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിനിടെയാണ് രാവിലെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.പൊന്നാനി എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഫിറോസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ