Pudukad News
Pudukad News

എസ്‍സി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മര്‍ദിച്ചത് 9-ാം ക്ലാസുകാരൻ


അതിരപ്പിള്ളിയില്‍ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്.ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തില്‍ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. മർദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price