ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ഡീസല്‍ പൈപ്പ് പൊട്ടി പുക ഉയർന്നു. കുന്നംകുളത്താണ് സംഭവം. ബസിന് തീപിടിക്കുന്നുവെന്ന് ഭയന്ന് ഗ്ലാസ് പൊളിച്ച് പുറത്ത് ചാടിയയാള്‍ക്ക് പരിക്കേറ്റു.സംഭവമുണ്ടായത് ഇന്ന് രാവിലെ എട്ടരയോടെയാണ്. കോഴിക്കോട് - തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബ്ലൂ ഡയമണ്ട് എന്ന ബസില്‍ നിന്നാണ് പുക ഉയർന്നത്.കുന്നംകുളത്ത് വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ