കാണാതായ യുവതിയെ വരവൂർ മഞ്ഞചിറ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്ബതികളുടെ മകളായ ഗ്രീഷ്മ (24) യാണ് മരിച്ചത്.ഞായറാഴ്ച രാവിലെ മുതലാണ് ഗ്രീഷ്മയെ കാണാതായത്. ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.വടക്കാഞ്ചേരി ഫയർ ആൻഡ് റസ്ക്യൂ ടീം മൃതദേഹം പുറത്തെടുത്ത് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി, എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. പാരാ മെഡിക്കല്‍ വിദ്യാർഥിനിയാണ്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ