കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെപ്റ്റംബർ 25 മുതൽ 28 വരെ വലിയപറമ്പ് സ്റ്റേഡിയത്തിൽ നടത്തിവരുന്ന അഡ്വക്കേറ്റ് ടി എം അശോകൻ മെമ്മോറിയൽ വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും മെമ്മോറിയൽ കേഷ് അവാർഡിനും ത ണ്ടിയേക്കൽ മെമ്മോറിയൽസ് ട്രോഫിക്കും ക്യാഷ് അവാർഡിനും ഒന്നാമത് അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ടൂർണമെൻറ് മണ്ണാർക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ജോമോൻ ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് വിപിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ബാഡ്മിന്റണിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയ രണ്ടു വയസ്സും എട്ടു മാസവും പ്രായമുള്ള നിഹാൽ പ്രണവിനെ ആദരിച്ചു.
ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പർ രതീഷ് എൻ സി സ്വാഗതവും, വാർഡ് മെമ്പർ നിജി വത്സൻ ഡോക്ടർ ടെന്നിസൺ ചാക്കോ ജോളി ആൻറണി കുമാരി ദീപ അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി ടിവി വത്സൻ നന്ദി പ്രകാശിപ്പിച്ചു.
സെപ്റ്റംബർ 27ന് വൈകിട്ട് 7:00 മണിക്ക് എം എം ടി കൊച്ചിൻ ചീനി കാസ്റ്റ് ചാലക്കുടിയെ നേരിടും. രണ്ടാം മത്സരത്തിൽ ടീം ഓഫ് പഞ്ചവടി ചാവക്കാട് ടോപ് ടെൻ തൃശ്ശൂരിന്റെ നേരിടും




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ