കൊടകരയിൽ മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.കൊടകര പുലിപ്പാറക്കുന്ന് സ്വദേശികളായ തച്ചനാടൻ വീട്ടിൽ റെനീഷ്, എങ്ങട്ടായി വീട്ടിൽ രാഹുൽ, മാടായിക്കോണം കുഴിക്കാട്ടുകോണം സ്വദേശി പാലക്കപറമ്പിൽ വീട്ടിൽ അനീഷ് എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.പുലിപ്പാറക്കുന്ന് സ്വദേശി ബാഗീഷിനെയാണ് പ്രതികൾ ആക്രമിച്ചത്.ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.ബാഗീഷും സുഹൃത്ത് നിഖിലും ചേർന്ന് റെനീഷിനെയും സുഹൃത്ത് അഖിലിനെയും പുലിപ്പാറക്കുന്നിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ബാഗീഷ് റിമാന്റിൽ പോയിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ബാഗീഷ് റെനീഷിനെതിരെ ക്വട്ടേഷൻ നല്കിയെന്ന് തെറ്റിദ്ധരിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണം. കൊടകര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദാസ്, ജിഎസ്ഐ ബിനോയ് മാത്യു, ജിഎഎസ്ഐമാരായ ഗോകുലൻ, ആഷ്ലിൻ, സജീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ