Pudukad News
Pudukad News

പാലിയേക്കര ടോള്‍ വിലക്ക് തുടരും; ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി


ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ ഒരു മാസമായി ടോള്‍ പിരിവ് മുടങ്ങിയതിനാല്‍ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി വ്യക്തമാക്കി.വിഷയം സംബന്ധിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില്‍ റോഡിലെ 18 ഇടങ്ങളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ 13 ഇടങ്ങളിലെയും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചു എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് പോലും പൂർണ്ണമല്ലന്നാണ് കോടതി പറഞ്ഞത്. തുടർന്ന് അന്തിമ വിധി പറയാൻ കേസ് വീണ്ടും മാറ്റുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവാൻ ആവില്ല എന്നാണ് കോടതി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോർട്ട് നൽകാമോ എന്ന് കോടതി ചോദിച്ചെങ്കിലും കൂടുതൽ സമയം വേണമെന്ന് കലക്ടർ പറഞ്ഞു. ഇതോടെയാണ് സമയം എടുത്തോളൂ എന്നും എന്നാൽ ജനങ്ങളെ പരീക്ഷിക്കരുതെന്നും പൂർണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ടോൾ സംബന്ധിച്ഛ് ആലോചിക്കാം എന്നും കോടതി പറഞ്ഞത്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price