കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര സ്വദേശി തെക്കിനിയേടത്ത് വീട്ടിൽ ഒബ്രു എന്ന വിവേക് (38)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ അന്തിക്കാട്, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാല് വധശ്രമം, കവർച്ച, അടിപിടി, വീടുകയറി ആക്രമണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് വിവേക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ