ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യുവതിയെ അപമാനിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട സ്വദേശി അരിക്കാട്ട്പറമ്പിൽ വീട്ടിൽ ഹിരേഷിനെയാണ് അറസ്റ്റ് ചെയ്തത്.
ചികിത്സക്കായി എത്തിയ യുവതി ബസ് ഇറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ തല കറക്കം അനുഭവപ്പെട്ട് റോഡരികൽ നിന്ന സമയത്ത് സഹായത്തിനെത്തിയതായിരുന്നു ഇയാൾ. ആശുപത്രിയിലെ ജീവനക്കാരനാണെന്ന് പറഞ്ഞ ഇയാൾ യുവതിയെ മാനഹാനി വരുത്താൻ ശ്രമിക്കുകയായിരുന്നു.സംഭവ ശേഷം രക്ഷപ്പെട്ട ഇയാളെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ