കടപ്പുറം തൊട്ടാപ്പിലെ ചേറ്റുവ ലൈറ്റ് ഹൗസില്‍ സ്ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാലുപേർ പിടിയില്‍.മണത്തല ബേബി റോഡ് സ്വദേശികളായ കോലയില്‍ അബുതാഹീർ (30), മടപ്പേൻ ഹിലാല്‍ (27), കല്പിങ്ങല്‍ ഷാമില്‍ (27), ഇളയേടത്ത് ഷുഹൈബ് (27) എന്നിവരെയാണ് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട് എസ്‌എച്ച്‌ഒ വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.സ്ഫോടനത്തിനിടയില്‍ കൈപ്പത്തി തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍കഴിയുന്ന ഒന്നാം പ്രതി ആലുങ്ങല്‍ സല്‍മാൻ ഫാരിസ് (27) പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. കേന്ദ്ര സർക്കാരിന്‍റെ സ്ഥാപനമായ, നിരവധി ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ലൈറ്റ് ഹൗസില്‍ സ്ഫോടകവസ്തുവച്ച് പൊട്ടിച്ച് പൊതുജനങ്ങളെയും ടൂറിസ്റ്റുകളെയും ഭീതിപ്പെടുത്തി, സംഘർഷസാധ്യതയുണ്ടാക്കി, ലൈറ്റ് ഹൗസിന് കേടുപാടുകള്‍ വരുത്തി എന്നീ കേസുകളിലാണ് അറസ്റ്റ്. എസ്‌ഐ ശരത് സോമൻ, എസ്‌ഐ ഫൈസല്‍, എഎസ്‌ഐ അൻവർ സാദത്ത്, സീനിയർ സിപിഒ ഷിഹാബ്, സിപിഒമാരായ ടി. അരുണ്‍, ബിന്ദു, രഞ്ജിത്ത് എന്നിവരും അറസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ